സി പി ചെറിയ മുഹമ്മദിന്റെ പുസ്തക പ്രകാശനം മെയ് 4 ന്
മലപ്പുറം : സി പി ചെറിയ മുഹമ്മദ് എഴുതിയ ‘സംഘചേതനയുടെ വികാസ പരിണാമങ്ങള്‍’ മെയ് നാലിന് ബുധനാഴ്ച പ്രകാശനം ചെയ്യും. രാവിലെ 9.30 ന് മലപ്പുറം ഭാഷാ സമര സ്മാരകത്തില്‍ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.
അധ്യാപക കൂട്ടായ്മയുടെ ഇത:പര്യന്ത ചരിത്രവും അക്കാദമിക മേഖലയിലും ഭരണ രംഗത്തുമുള്ള അനുഭവങ്ങളും പ്രവണതകളും കോര്‍ത്തിണക്കിയ പുസ്തകമാണ് സി പി ചെറിയ മുഹമ്മദിന്റെ ‘സംഘചേതനയുടെ വികാസ പരിണാമങ്ങള്‍’.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, ഡോ. എം കെ മുനീര്‍ , പി എം എ സലാം, പി.സുരേന്ദ്രന്‍ ,ഡോ. ഇ. കെ ഗോവിന്ദവര്‍മ രാജ എന്നിവരും എംഎല്‍എമാരും അധ്യാപക നേതാക്കളും പങ്കെടുക്കും.
സംഘാടക സമിതി യോഗത്തില്‍
മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ഹക്കീം, മജീദ് കാടേങ്ങല്‍ , എന്‍.പി മുഹമ്മദലി, സലീം മേല്‍മുറി, ഫെബിന്‍ കളപ്പാടന്‍, സി പി സാദിഖ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *