അസമ്മിൽ പൊലീസും കൽക്കരി മാഫിയ സംഘവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്രസിദ്ധ മാഫിയ സംഘാഗം അബ്ദുൾ അഹദ് ചൗധരി പൊലീസ് വെടിയേറ്റ് മരിച്ചു. ഹൈലക്കണ്ടി, കരിംഗഞ്ച് ജില്ലകളുടെ അതിർത്തിയിലുള്ള ലക്ഷ്മിനഗർ മേഖലയിൽ ഉച്ചയ്ക്ക് 1.30ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. മൃതദേഹം സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഏപ്രിൽ 10ന് വ്യാജരേഖയിലുള്ള കൽക്കരി ട്രക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നും പിന്നിൽ പ്രവർത്തിക്കുന്നത് കുപ്രസിദ്ധ കൽക്കരി മാഫിയ സംഘമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അബ്ദുൾ അഹദക്കിനെ നിഷ പൊലീസ് അറസ്റ്റ് ചെയ്തു. അഹദക്കിനെ അറസ്റ്റുചെയ്ത് മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകും വഴി ഇയാൾ ചാടിപ്പോയി.

പിന്നീട് ഇയാൾ കരിംഗഞ്ച് ജില്ലയിലേക്ക് രക്ഷപ്പെട്ടതായി പൊലീസ് വിവരം ലഭിച്ചു. വീണ്ടും പിടികൂടാൻ ശ്രമിക്കുന്നതിനിടെ അബ്ദുൾ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ പൊലീസ് ഇയാളെ വെടിവച്ചു കൊന്നു. ബരാക് വാലിയിലെ അനധികൃത കൽക്കരി കച്ചവടത്തിലെ മുഖ്യപ്രതിയാണ് മരിച്ച അബ്ദുൾ അഹദ് ചൗധരി. അഹദിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലും അയൽ സംസ്ഥാനങ്ങളിലുമായി 50ലധികം പരാതികൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *