ബർലിൻ-ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേൽപ്പ്.ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബർലിനിലെത്തിയത്.അഡ്‌ലോൺ കെംപിൻസ്‌കി ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിക്ക് മാതാപിതാക്കൾക്കൊപ്പം വന്ന പെൺകുട്ടി താൻ വരച്ച മോദി ചിത്രം സമ്മാനിച്ചു.കൂടാതെ മറ്റൊരു ആൺകുട്ടി പ്രധാനമന്ത്രിക്ക് മുന്നിൽ ദേശഭക്തിഗാനം ആലപിക്കുകയും താളം പിടിച്ചുകൊണ്ട് ഗാനം ആസ്വദിക്കുന്ന മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.ജർമനിയും ഡെൻമാർക്കും ഫ്രാൻസും സന്ദർശിക്കുന്ന തിരക്കിട്ട ത്രിദിന യാത്രാപരിപാടിയാണ് മോദിയുടേത്. 65 മണിക്കൂർ ദൈർഘ്യമുള്ള ത്രിദിന സന്ദർശനത്തിൽ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *