ചെന്നൈയിൽ ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ വീട്ടിൽ ഈദ് സൽക്കാരത്തിനെത്തി 1. 45 ലക്ഷം വില വരുന്ന ആഭരണങ്ങൾ മോഷ്ടിച്ചു . പിടിക്കപെടാതിരിക്കാൻ ബിരിയാണിയോടൊപ്പം പ്രതി ആഭരണങ്ങൾ വിഴുങ്ങിയതോടെ ഡോക്ടർമാർ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്.

യുവതിയുടെ സുഹൃത്തിന്റെ കൂടെയെത്തിയ കാമുകനാണ് പ്രതി. വിരുന്ന് കഴിഞ്ഞ് അതിഥികൾ പോയതോടെയാണ് ഡയമണ്ട് നെക്ലേസ് ഉൾപ്പെടെയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് വീട്ടുകാർ അറിഞ്ഞത്. അതിഥികളെ വിളിച്ച് ഇവർ പരിശോധന നടത്തുന്നിയതിനിടെ സുഹൃത്തിനോടൊപ്പം വന്ന കാമുകനിൽ ഇവർക്ക് സംശയം തോന്നിയത്. ഉടനെ തന്നെ വിരു​ഗമ്പക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വയറിൽ ആഭരണങ്ങളുണ്ടെന്ന് മനസ്സിലായതോടെ ഡോക്ടർമാർ മുഖേന ഇയാൾക്ക് വയറിളക്കാനുള്ള മരുന്ന് നൽകി. പിറ്റേ ദിവസം വയറിളകിയതോടെ നെക്ലേസും സ്വർണവും തിരിച്ചു കിട്ടി. എന്നാൽ ഒരു ലോക്കറ്റ് വയറിൽ കുടുങ്ങിക്കിടന്നു. ഒടുവിൽ വയർ പിന്നെയും മയപ്പെടാൻ വേണ്ടി വീണ്ടും മരുന്ന് നൽകി ലോക്കറ്റും തിരിച്ചെടുത്തു. താൻ മദ്യലഹരിയിൽ ചെയ്ത് പോയതാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ആഭരണം തിരിച്ചു കിട്ടിയതോടെ പരാതിക്കാരി പരാതി പിൻവലിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *