ജനങ്ങളുടെ നട്ടെല്ലൊടിച്ച് രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടിയതോടെ നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും.

കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് ഇരുട്ടടിയായി ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന് 103 രൂപ കൂട്ടിയിരുന്നു. നിലവില്‍ 2359 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.ര്‍ച്ച് 22ന് 50 രൂപയുടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോഴുള്ള വര്‍ധനയെന്നതാണ് ശ്രദ്ധേയം.

പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് തുടര്‍ച്ചയായുണ്ടാകുന്ന പാചക വാതക വില വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *