എന്‍സിപി നേതാവ് ശരദ് പവാറിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ മറാത്തിയില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പ് നടി പങ്കുവയ്ക്കുകയായിരുന്നു. ‘നരകം കാത്തിരിക്കുന്നു, നിങ്ങള്‍ ബ്രഹ്‌മണരെ വെറുക്കുന്നു’ തുടങ്ങിയ പ്രയോഗങ്ങള്‍ നടിയുടെ കുറിപ്പിലുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ശരദ് പവാര്‍ എന്ന മുഴുവന്‍ പേരിനു പകരം 80 വയസ്സുകാരനായ പവാര്‍ എന്നു മാത്രമാണു പോസ്റ്റിലുള്ളത്.

ഇതിനെതിരെ സ്വപ്നില്‍ നേത്കെ എന്നയാളാണ് പരാതി നല്‍കിയത്. താനെയിലെ കല്‍വ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ നവി മുംബൈയില്‍ നിന്നാണ് നടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. താനെയിലെ കോടതി കേതകിയെ പൊലീസ് മെയ് 18 വരെ കസ്റ്റഡിയില്‍ വിട്ടു.

പോസ്റ്റ് വിവാദമായതിനു പിന്നാലെ എന്‍സിപി വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കേതകിയുടെ വീടിനു മുന്നില്‍ പ്രതിഷേധപ്രകടനം നടന്നു. പ്രവര്‍ത്തകര്‍ വീടിനു നേര്‍ക്കു കറുത്ത മഷിയും ചീമുട്ടയും എറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *