സംസ്ഥാനത്ത് വാക്‌സിൻ വിതരണ കേന്ദ്രങ്ങളിൽ വൻതിരക്ക്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കപ്പെട്ടില്ല.വയോധികരടക്കം പൊരിവെയിലത്ത് ക്യൂവിൽ നിൽക്കുകയാണ്. ടോക്കൺ സംവിധാനം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാക്‌സിനെടുക്കാൻ എത്തിയവരിൽ അധികവും അമ്പത് വയസിൽ പ്രായമുളളവരാണ്. പലരും പൊരിവെയിലിൽ ക്ഷീണിതരായിരുന്നു.അതിനിടെ വരിനിന്ന മൂന്ന് പേർ കുഴഞ്ഞുവീണു

നാളെ മുതൽ പിഴവുകളില്ലാതെ വാ‌ക്‌സിൻ വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ക്യാമ്പില്‍ ഇന്ന് രണ്ടായിരം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും എത്തുകയായിരുന്നു. പത്തുമണിക്കാണ് കേന്ദ്രത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. എന്നാല്‍ അതിനും മുന്‍പേ നിരവധിപ്പേര്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും വിജയിച്ചില്ല. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരും പോലീസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *