കാറിന് മുകളില്‍ മൃതദേഹം കെട്ടിവച്ച് പിതാവിന് അന്ത്യയാത്ര . മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെയാണ് മകന്റെ ഈ സാഹസം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം ശവസംസ്കാരത്തിനായി പിതാവിന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഏറെ നേരം കാത്തിരുന്നിട്ടും ലഭിക്കാതായതോടെയാണ് മകൻ സ്വന്തം കാറിൽ പിതാവിന്റെ അന്ത്യയാത്ര നടത്തിയത്. കോവിഡ‍് രൂക്ഷമായി തുടരുന്ന ആഗ്രയിൽ ഉറ്റവരുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസിനായി ആറ് മണിക്കൂറോളമാണ് ആളുകൾ കാത്തിരിക്കുന്നത്.സംസ്ഥാനത്തെ ആരോഗ്യ മേഖന നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്. ദിവസേന 600 ൽ അധികം പേരാണ് ആഗ്രയിൽ കോവിഡ് മൂലം മരിക്കുന്നത്. രോഗികൾ കൂടിയതോടെ ആഗ്രയിലെ സ്വകാര്യ ആശുപത്രികൾ അഡ്മിറ്റ് ചെയ്യുന്നത് നിർത്തിയിരിക്കുകയാണ്. മയിൻപുരി, ഫിറോസാബാദ്, മഥുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ അയക്കുന്നത് ആഗ്രയിലേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *