നിരന്തരം പരിഹസിച്ച സഹപാഠിയെ കുത്തികൊലപ്പെടുത്തി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടി സുഹൃത്തിനെ ‘പെണ്‍കുട്ടി’ എന്ന് വിളിച്ച് അപമാനിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ഥി സഹപാഠിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആണ്‍കുട്ടി പ്രതിയെ കളിയാക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയെപ്പോലെയാണെന്ന് പറഞ്ഞാണ് സഹപാഠി പ്രതിയെ പരിഹസരിച്ചിരുന്നത്. ഇതിനെ പലതവണ എതിര്‍ത്തിരുന്നെങ്കിലും സഹപാഠി പരിഹാസം തുടരുകയായിരുന്നു. ഇതോടെയാണ് സഹപാഠിയെ പാര്‍ട്ടിയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

സഹപാഠിയെ അവരുടെ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന കല്ലാക്കുറിച്ചി ജില്ലയിലെ ഒരു ഹൈവേയില്‍ വെച്ച് അരിവാളും കത്തിയും ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. ‘ഞങ്ങള്‍ കൊലപാതകത്തിന് കേസെടുത്തു, പ്രായപൂര്‍ത്തിയാകാത്ത പ്രതിയായ കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്’ – പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *