പി.സി ജോർജിൻ്റെ പ്രസംഗം അപരാധമെങ്കിൽ PC യെക്കാൾ മ്ലേച്ഛമായി സംസാരിച്ചവർ ഇന്നും വിലസുന്നുവെന്ന് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രന്‍.പി സി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.പി സി ജോർജിൻ്റെ പാർട്ടിക്ക് ജനാധിപത്യ സംരക്ഷണം നൽകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്നു പറഞ്ഞ ഫസൽ ഗഫൂറിനെതിരെ സർക്കാർ കേസെടുത്തോ?: എന്താണ് പി.സി ജോർജിനെതിരെ മാത്രം കേസെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.പാലാ ബിഷപ്പിനെതിരെ PFI തിരിഞ്ഞപ്പോൾ ബി ജെ പി പ്രവർത്തകരാണ് സംരക്ഷിക്കാനെത്തിയത്.മറ്റാളുകളെ അറസ്റ്റ് ചെയ്ത ശേഷം മതി പി സിയെ അറസ്റ്റ് ചെയ്യുന്നത്എന്നും കെ സുരേന്ദ്രൻ പറഞ്ഞു.പി സി ജോര്‍ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *