കാറുകളും ബൈക്കും ഉപയോഗിച്ച് ബോളിവുഡ് നായകൻ അജയ് ദേവ്ഗൺ സ്റ്റെെലിൽ സ്റ്റണ്ട് നടത്തിയ യുവാവ് അറസ്റ്റിൽ. നോയിഡ സ്വദേശി രാജീവാണ് (21 )രണ്ടു എസ്‌യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമാം വിധം വാഹനങ്ങൾ ഉപയോഗിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് സെക്ടർ 113 പൊലീസ് ട്വിറ്റിലൂടെ അറിയിച്ചു.

അജയ് ദേവ്ഗണിന്റെ ആദ്യ ചിത്രമായ ഫൂൽ ഓർ കാന്റേ’യിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,’ഗോൽമാൽ റിട്ടേൺസി’ൽ കാറിലും സ്റ്റണ്ട് നടത്തുന്ന രം​ഗങ്ങളുണ്ട് ഇതിന് സമാനമായ രീതിയിലാണ് രാജീവ് സാഹസം കാണിച്ചത്. പ്രതി സ്റ്റണ്ട് നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ മോട്ടോർ വെഹിക്കിൾ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.

പ്രചരിച്ച വീഡിയോയിൽ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ സ്റ്റണ്ടിനുപയോ​ഗിച്ച രണ്ട് ടയോട്ട ഫോർച്ച്യൂണറുകളിൽ പിടിച്ചെടുത്തു. ഇതിൽ ഒന്ന് ഇയാളുടെ കുടുംബത്തിലേയും മറ്റൊന്ന് ബന്ധുവിന്റേതുമാണ്. പിടിച്ചെടുത്ത ബൈക്ക് ഇയാളുടെ വീട്ടിൽ ഉപയോഗിക്കുന്നതാണ്. ഇത്തരം വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കലാണ് തൊഴിൽരഹിതനായ ഇയാളുടെ വിനോദമെന്നും ഇയാൾ ഉന്നർന്ന കുടുംബാംഗമാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *