അണക്കെട്ടിന്റെ ഭിത്തിക്ക് പുറത്തുകയറിയ യുവാവിന് തെന്നിവീണ് പരിക്ക്.ബെംഗളൂർ ചിക്കാബല്ലാപുരിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിക്ക് മുകളിലേക്കാണ് വിലക്ക് ലംഘിച്ച് യുവാവ് കയറിയത്. 50 അടി ഉയരമുള്ള ഭിത്തിയുടെ 25 അടിയോളം ഉയരത്തില്‍ യുവാവ് കയറി. ഭിത്തിക്ക് മുകളിലൂടെ അണക്കെട്ടില്‍ നിന്നുള്ള വെള്ളം താഴേക്ക് വീഴുന്നുണ്ടായിരുന്നു. കയറിക്കൊണ്ടിരിക്കേ അപ്രതീക്ഷിതമായാണ് ചുവടുതെറ്റി താഴേക്ക് പതിച്ചത്.

പരിക്കേറ്റ യുവാവ് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അധികൃതരുടെ വിലക്ക് ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *