കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ വച്ച് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ പദ്ധതികളിലൂടെയാകും കുട്ടികളും ആവശ്യങ്ങളുടെ ചിലവ് വഹിക്കുക. വിദ്യാഭ്യാസത്തിനായി ലോണ്‍ ആവശ്യമുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് സഹായം നല്‍കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു പ്രശ്നമായി മാറിയില്ല, മറിച്ച് ലോകത്തിന് ആശ്വാസമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏറ്റവും പ്രതിസന്ധി കാലത്തും ആത്മവിശ്വാസം അർപ്പിച്ചാല്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയും. അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യം.കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ നേരത്തെ ആരും സ്വപ്നം പോലും കാണാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 18 മുതല്‍ 23 വയസ്സുവരെയുള്ള യുവാക്കള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍ഡും 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ഈ പദ്ധതിയിലൂടെ ലഭിക്കും. അഞ്ചു ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സക്കായി കുട്ടികള്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ് നല്‍കും. പിഎം കെയേഴ്സിന്റെ പാസ്ബുക്കും കുട്ടികള്‍ക്ക് നല്‍കും.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
