ജെ.എന്‍.യു ക്യാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറര മണിയോടെ വിവരം ലഭിച്ച പോലീസ്
തുടര്‍ന്ന് ക്യാമ്പസിലെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. കോളേജിലെ വിദ്യാര്‍ഥിയാണോ അധ്യാപകനോ മറ്റ് ജീവനക്കാരനോ ആണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്. ക്യാമ്പസിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ജെഎൻയുവിലുള്ള ആരുടേതുമല്ലെന്നാണ് റിപ്പോര്‍ട്ട്. കാട്ടിലൂടെ നടക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ പൊലീസിനെ വിവരമറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *