മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു.അടുത്തിടെ വിവാഹിതരായ ശരണ്യ – മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇരുവരെയും ബന്ധുക്കൾ വെട്ടിവീഴ്ത്തിയത്.അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയിൽ ജോലിക്കെത്തിയത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ് ശരണ്യയും മോഹനും. അഞ്ച് മാസം മുന്‍പാണ് ശരണ്യയും മോഹനും ഇഷ്ടത്തിലാവുന്നത്. എന്നാല്‍ തന്റെ ഭാര്യാ സഹോദരനെ കൊണ്ട് ശരണ്യയെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ശരണ്യയുടെ സഹോദരന്.
എന്നാല്‍ കഴിഞ്ഞ ആഴ്ച ശരണ്യയും മോഹനും ചെന്നൈയില്‍ വെച്ച് വിവാഹിതരായി. ഫോണിലൂടെ വിവാഹ വിവരം കുടുംബത്തെ ശരണ്യ അറിയിച്ചു. ഈ സമയം വിവാഹ സത്കാരം ഒരുക്കാം എന്ന് പറഞ്ഞാണ് ഇരുവരേയും വീട്ടുകാര്‍ വിളിച്ചുവരുത്തി.
തിങ്കളാഴ്ച വീട്ടിലെത്തിയ ശരണ്യയും മോഹനും ഉച്ചഭക്ഷണം കഴിച്ചു. ഇവര്‍ ചെന്നൈയിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുന്നതിന് ഇടയില്‍ ശരണ്യയുടെ സഹോദരന്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു.