കുന്ദമംഗലത്ത് ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ തട്ടികൊണ്ടു പോയി പണം കവര്‍ന്ന കേസിലെ പ്രതി പിടിയിൽ

കുന്ദമംഗലത്ത് ലോട്ടറി കച്ചവടക്കാരനെ ഓട്ടോയില്‍ തട്ടികൊണ്ടു പോയി പണം കവര്‍ന്ന കേസിലെ പ്രതി ബാലുശ്ശേരികണ്ണാടി പൊയിൽ. സ്വദേശി മംഗലശ്ശേരി നസീർ ഇ.കെ. (48) കുന്ദമംഗലം എസ്എച്ച് ഒ യൂസഫ് സംഘവുമാണ് അന്വേഷണത്തിടെപിടികൂടിയത് ഇപ്പോൾ മാനിപുരം കണ്ണോ റ പുറങ്ങോട്ടൂർ താമന്നിച്ചാണ് തട്ടിപ്പ് നടത്തുന്നത്. .കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന രാമന്‍ (രാമേട്ടന്‍) എന്നയാളെയാണ് തട്ടികൊണ്ടു പോയി പണം കവർന്നത്. വ്യാഴാഴ്ച വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രാമനെ പതിമംഗലം ഭാഗത്ത് വച്ച് പരിചയം നടിച്ച് ഓട്ടോയില്‍ കൂട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന്ചായകുടിക്കാനെന്ന വ്യജേന ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും പോക്കറ്റിലുണ്ടായിരുന്ന പണം കവരുകയുമായിരുന്നു. 2000 രൂപയാണ് കവര്‍ന്നത്.

മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണ് രാമന്‍. റിട്ടയര്‍മെന്റിനു ശേഷം ഓട്ടോ ഓടിക്കുമായിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും കാരണം ലോട്ടറി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ ആറ് മാസമായി കുന്ദമംഗലത്ത് ലോട്ടറി കച്ചവടം ചെയ്യുന്നു. സംഭവ ദിവസം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഓട്ടോക്കാരനെ കണ്ടെത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *