മാധ്യമ പ്രവർത്തകന് നേരെ വധഭീഷണി
കുന്ദമംഗലത്ത് പത്രപ്രവർത്തകർ പ്രതിഷേധ കൂട്ടായ്മ നടത്തി

കുന്ദമംഗലം :കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡണ്ട് എം സിബ് ഗത്തുള്ള യെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ലഹരി മാഫിയ സംഘത്തെ ഉടനെ പിടികൂടണമെന്ന് കുന്ദമംഗലം പ്രസ് ക്ലബ് അടിയന്തിര ജനറൽ ബോഡി യോഗം പോലീസിനോട് ആവിശ്യപ്പെട്ടു
കുന്ദമംഗലം ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മുതിർന്ന മാധ്യമ പ്രവർത്തകൻ പി കോയ ഉദ്ഘാടനം ചെയ്തു.ഹബീബ്കാരന്തൂർ ,ബഷീർ പുതുക്കുടി, സി മുഹമ്മദ് ഷാജി, മുഹമ്മദ് പടാളിയിൽ, നാസർ കാരന്തൂർ, എം സർവ്വധ മനൻ, സുജിത്ത് കളരിക്കണ്ടി,
പി കെ അബൂബക്കർ, പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *