എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി.മോദി മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, എന്‍ഡിഎ കക്ഷി നേതാക്കള്‍, മറ്റ് പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തു. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.

മോദിയാണ് ദ്രൗപതി മുര്‍മ്മുവിനെ നാമനിര്‍ദ്ദേശം ചെയ്തത്. വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ അന്‍പത് നേതാക്കള്‍ പിന്താങ്ങി. ജനതാദള്‍, ബിജെഡി,അണ്ണാഡി എംകെ അടക്കം നേതാക്കള്‍ എത്തിയിട്ടുണ്ട്. പിന്തുണയുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്ന നേതാക്കള്‍ പോലും അവസാന നിമിഷം പിന്തുണ പ്രഖ്യാപിച്ചതോടെ ദ്രൗപതി മുര്‍മ്മുവിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായി പാര്‍ലമെന്റിലെത്തിയ ദ്രൗപതി മുര്‍മ്മു രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി എത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയി. തുടര്‍ന്ന് ദേശീയ നേതാക്കളോടൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയാണ്.

Leave a Reply

Your email address will not be published. Required fields are marked *