ജി7 ഉച്ചകോടിയിൽ നേതാക്കൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് തയാറെടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്കു വന്ന് കുശലാന്വേഷണം നടത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വിഡിയോ വൈറൽ.ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് നേതാക്കള്‍ തയ്യാറാകുന്നതിനിടെ , കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു മോദി. ഇരുവരുടെയും പിറകിലൂടെ എത്തിയ ബൈഡന്‍, മോദിയുടെ തോളില്‍ത്തട്ടി. ഇതോടെ മോദി അദ്ദേഹത്തിനു നേര്‍ക്ക് തിരിയുകയും ഹസ്തദാനം നല്‍കുകുയം ചെയ്തുനേരത്തെ, ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. പിന്നീട് ഫോട്ടോ സെഷനു മുൻപാണ് മോദിയുടെ അടുത്തേക്കു വന്ന ജോ ബൈഡൻ ഹസ്തദാനം ചെയ്തു കുശലാന്വേഷണം നടത്തിയത്.

കഴിഞ്ഞ മാസം ജപ്പാനിൽ ക്വാഡ് ഉച്ചകോടിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. അബുദാബിയിലിറങ്ങുന്ന അദ്ദേഹം പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിലുള്ള അനുശോചനം നേരിട്ട് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *