മുടിയും താടിയുമെല്ലാം നീട്ടിയും, പല സ്റ്റൈലില്‍ വെട്ടി നിര്‍ത്തുന്നതും ഒക്കെയാണ് കൗമാരക്കാര്‍ക്കിടയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്. എന്നാല്‍ ഇത്തരം ട്രെന്‍ഡുകള്‍ക്ക് തടയിട്ടിരിക്കുകയാണ് ചെന്നൈയിലെ ഒരു സ്‌കൂള്‍ അധികൃതര്‍. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഫ്രീക്ക് കുട്ടികളുടെ മുടി അധികൃതര്‍ ഇടപെട്ടുതന്നെ വെട്ടിച്ചു. ബാര്‍ബര്‍മാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയാണ് 100 ഓളം കുട്ടികളുടെ മുടി വെട്ടിയത്.

മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ലാസിലും കയറിയിറങ്ങി ഇങ്ങനെ ഫാഷന്‍ തലമുടിയില്‍ നടത്തിയ നൂറോളം കുട്ടികളെ ഹെഡ്മാസ്റ്ററായ അയ്യപ്പന്‍ പിടികൂടി. ശേഷം ഇവരുടെ മുടി വെട്ടാന്‍ പോകുകയാണെന്ന് വീട്ടില്‍ വിളിച്ചറിയിച്ചു. പിന്നെ ബാര്‍ബര്‍മാരെ വിളിച്ചുവരുത്തി കുട്ടികളുടെ മുടിയെല്ലാം വെട്ടിയൊതുക്കി. പഠിക്കാന്‍ വരുന്ന കുട്ടികള്‍ വലിയ പരിഷ്‌കാരമൊന്നും തലയില്‍ കാണിക്കേണ്ട പഠിച്ചാല്‍ മതിയെന്നാണ് പ്രധാന അദ്ധ്യാപകന്‍ നിലപാടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *