അമരാവതിയിലെ മെഡിക്കല്‍ സ്റ്റോറുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എസ് ഭീകരര്‍ നടത്തുന്നതിന് സമാന കൊലപാതകമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സംഭവത്തില്‍ എന്‍ഐഎ യുഎപിഎ ചുമത്തി. ഇന്നലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം എൻഐഎയ്ക്ക് വിട്ടത്. മഹാരാഷ്ട്രാ പൊലീസ് അന്വേഷിച്ച് കൊണ്ടിരുന്ന കേസിൽ ഇതുവരെ 7 പേർ അറസ്റ്റിലായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനമെങ്കിലും പ്രതിഷേധമുയർന്നതോടെ നിലപാട് മാറ്റുകയായിരുന്നു. നബി വിരുധ പരാമർശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമ്മയെക്കുറിച്ച് കൊല്ലപ്പെട്ട ഉമേഷ് കോലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൊന്നിൽ ഇട്ടിരുന്നു. ഇതേ തുടർന്നുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *