രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 16,104 പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടി. ഇന്നലെ 43 രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,25,386 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,54,778 കൊവിഡ് പരിശോധനകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 86.61 കോടിയായി ഉയർന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,25,028 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളിൽ 0.29 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,29,53,980 പേർ ഇതുവരെ രോഗമുക്തി നേടി.ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 198.65 കോടി (1,98,65,36,288)
പിന്നിട്ടു. 2,56,78,429 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.74 കോടി യിലധികം (3,74,00,178) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 – 59 വയസ് പ്രായമുള്ളവർക്കുള്ള
കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,09,491
രണ്ടാം ഡോസ് 1,00,71,261
കരുതല്‍ ഡോസ് 58,38,624

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,25,409
രണ്ടാം ഡോസ് 1,76,36,186
കരുതല്‍ ഡോസ് 1,08,09,476

12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 3,74,00,178
രണ്ടാം ഡോസ് 2,49,77,636

15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,06,65,628
രണ്ടാം ഡോസ് 4,95,12,723

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 55,85,34,458
രണ്ടാം ഡോസ് 50,36,70,295
കരുതല്‍ ഡോസ് 38,02,669

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,34,94,396
രണ്ടാം ഡോസ് 19,39,74,298
കരുതല്‍ ഡോസ് 29,68,665

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,73,04,400
രണ്ടാം ഡോസ് 12,11,87,107
കരുതല്‍ ഡോസ് 2,58,53,388

കരുതല്‍ ഡോസ് 4,92,72,822

ആകെ 1,98,65,36,288

Leave a Reply

Your email address will not be published. Required fields are marked *