രാജ്യത്ത് വീണ്ടും ഓക്സിജൻ കിട്ടാതെ മരണം. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു.
പുലർച്ചെ രണ്ടുമണിക്കൂറോളം ഓക്സിജൻ ക്ഷാമം ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലും ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചിരുന്നു.
ബംഗളൂരുവിലെയും കലബുർഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികളാണ് കഴിഞ്ഞദിവസം മരിച്ചത്.നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്.
