മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയ്ക്കാന്‍ ഷിൻഡെ മന്ത്രിസഭാ തീരുമാനം.മുഖ്യമന്ത്രി ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും നേതൃത്വത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറയുക. ഇന്ധവിലയിലെ മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ പ്രഖ്യാപിച്ചിരുന്നു.ഇന്ധനത്തിൻമേലുള്ള വാറ്റ് നികുതി കുറയ്ക്കുമെന്ന വാക്കു പാലിച്ചാണ് ഷിൻഡെ പെട്രോൾ, ഡീസൽ വില കുറച്ചത്. ജനക്ഷേമത്തിനുള്ള ശിവസേന–ബിജെപി സർക്കാരിന്റെ പ്രതിബന്ധതയുടെ ഭാഗമായാണ് വില കുറച്ചതെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് വിശദീകരിച്ചു. ഇന്ന് പെട്രോള്‍ ലീറ്ററിന് 111.47 രൂപയും ഡീസല്‍ 95.95 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *