ഹൈദരാബാദ് മെട്രോയില്‍ നിന്ന് ഡാൻസ് റീല്‍സിനായി നൃത്തം ചെയ്ത യുവതിക്കെതിരെ കേസ് കൊടുത്ത് അധികൃതര്‍. തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ഹൈദരാബാദ് മെട്രോ റെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. യുവതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
💃 Dance On Hyderabad Metro 🚄
— Hi Hyderabad (@HiHyderabad) July 20, 2022
When did this happen??? pic.twitter.com/ZilPdia9fx
മെട്രോയ്ക്ക് അകത്തുനിന്ന് തമിഴ് ഗാനത്തിനൊപ്പം പെണ്‍കുട്ടി ചുവടുവയ്ക്കുന്നതാണ് റീല്‍സിലുള്ളത്. പിറകിലായി യാത്രക്കാരെയും കാണാം.ഈ റീല്‍സ് വൈറലായതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. മെട്രോയ്ക്ക് അകത്ത് റീല്‍സെടുക്കാൻ പെണ്‍കുട്ടിക്ക് ആരാണ് അനുവാദം നല്‍കിയതെന്നും ഇതെല്ലാം യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണെന്നും വിമർശനം ഉയർന്നു.വീഡിയോയില്‍ കാണുന്ന മറ്റ് യാത്രക്കാര്‍ യുവതിയുടെ പ്രവര്‍ത്തി ഇഷ്ടപ്പെടുന്നതായി തോന്നുന്നില്ലെന്ന് നിരവധി പേര് പ്രതികരിച്ചു. മെട്രോ സ്റ്റേഷനുകള്‍ വിനോദ കേന്ദ്രങ്ങളായും നൃത്തവേദികളായും മാറ്റിയോ എന്ന് ഹൈദരാബാദ് മെട്രോ റെയിലിനെ ടാഗ് ചെയ്തുകൊണ്ട് ഒരാള്‍ ചോദിച്ചു.എന്നാല്‍ ഡാൻസ്- പാട്ട് പോലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് ശല്യമാകുന്നതെന്നും അത് തിരക്കുപിടിച്ച നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാനേ സഹായിക്കൂവെന്നും വാദിച്ച് മറുവിഭാഗവും രംഗത്തെത്തി.
ഇതിനിടെ പെണ്‍കുട്ടിക്കെതിരെ ആരോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് നടപടിയെടുക്കുമെന്ന് ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചത്.
