കേരള ബാർ കൗൺസിൽ മുമ്പാകെ 968 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു

കേരള ബാർ കൗൺസിൽ മുമ്പാകെ 968 നിയമ ബിരുദം നേടിയ വിദ്യാർത്ഥികൾ അഭിഭാഷകരായി എൻറോൾ ചെയ്തു. ഹൈക്കോടതി ഓഡിറ്റോറിയത്തിൽ വച്ച് നാല് സെക്ഷനുകളായാണ് ചടങ്ങ് നടന്നത്

രാവിലെ നടന്ന രണ്ട് സെഷനുകളിൽ ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് ടി. ആർ. രവി മുഖ്യ പ്രഭാഷണവും സർട്ടി
ഫിക്കറ്റ് വിതരണവും നടത്തി. ഉച്ച കഴിഞ്ഞ് നടന്ന രണ്ട് സെഷനുകളിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബസന്ത് ബാലാജി മുഖ്യ പ്രഭാഷ
ണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങിൽ ബാർ കൗൺസിൽ ഓഫ്
കേരളയുടെ ചെയർമാൻ അഡ്വ. കെ. എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച്
സത്യവാചകം ചൊല്ലിക്കൊടുത്തു.
എൻറോൾമെന്റ് കമ്മറ്റി ചെയർമാൻ അഡ്വ. എസ്. കെ. പ്രമോദ് സ്വാഗ
തവും എൻറോൾമെന്റ് കമ്മറ്റി മെമ്പർമാരായ അഡ്വ. സന്തോഷ് കുമാർ പി.
അഡ്വ. കെ. കെ. നാസ്സർ എന്നിവർ നന്ദി പറയുകയും ചെയ്തു. ബാർ
കൗൺസിൽ ഓഫ് കേരളയുടെ വൈസ് ചെയർമാൻ അഡ്വ. അജിതൻ നമ്പൂതി
രി സി. എസ്., ബാർ കൗൺസിൽ ഓഫ് ഇന്ത്യ മെമ്പർ അഡ്വ. എൻ. മനോജ്കു
മാർ, എക്സിക്യൂട്ടീവ് കമ്മറ്റി ചെയർമാൻ അഡ്വ. കെ. ബി. മോഹൻദാസ്,
അഡ്വ. രാമൻകുട്ടി എം., അഡ്വ. ഷാനവാസ്ഖാൻ ഇ., അഡ്വ. ഷറഫുദീൻ എം.
അഡ്വ. ടി. എസ്. അജിത്ത്, അഡ്വ. രാജേഷ് വിജയൻ, അഡ്വ. സുദർശനകുമാർ
എസ്., അഡ്വ. രാജ്കുമാർ കെ. ആർ., അഡ്വ. മൊയ്തീൻ പി. സി., അഡ്വ.
ഷാജി ബി. എസ്., അഡ്വ. സജീവ് ബാബു പി., അഡ്വ. ശ്രീപ്രകാശ് പി. എന്നി
വർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *