രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു.ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .സത്യപ്രതിജ്ഞക്കു ശേഷം രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു.
‘രാജ്യ മേൽപിച്ച വിശ്വാസമാണ് തൻ്റെ ശക്തി. തനിക്ക് തന്ന അവസരത്തിന് നന്ദി.ദളിതുകൾക്കും സ്വപ്നം കാണാമെന്നതിൻ്റെ തെളിവാണ് തൻ്റെ യാത്ര.പ്രാഥമിക വിദ്യാഭ്യാസം പോലും സ്വപ്നം കണ്ടിരുന്ന തലമുറയായിരുന്നു തൻ്റേത്.ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് തുടങ്ങിയ യാത്ര ഇവിടെ എത്തി നിൽക്കുന്നു.വനിതാ ശാക്തീകരണമാകും ലക്ഷ്യം.ദളിത് ഉന്നമനത്തിനായും പ്രവര്‍ത്തിക്കും.പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും.സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണഘടന ശിൽപ്പി ബിആർ അംബേദ്കർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും.രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്ഥാനലബ്ധിയെ ഭാഗ്യമായി കാണുന്നു.കൊവിഡ് കാലത്ത് രാജ്യം നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം.മറ്റ് രാജ്യങ്ങൾക്ക് പോലും ഇന്ത്യ മാതൃകയായി.യുവാക്കളാണ് രാജ്യത്തിൻ്റെ ശക്തി.യുവജനക്ഷേമവും ഏറെ പ്രാധാന്യമുള്ളതാണ്.ജനാധിപത്യത്തിൻ്റെ ശക്തി ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകും.രാഷ്ട്രപതി പറഞ്ഞു.
രാവിലെ 9.22ന് രഷ്ട്രപതി ഭവനിലെത്തിയ മുര്‍മു, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് റാം നാഥ് കോവിന്ദിനൊപ്പം രാഷ്ട്രപതിയുടെ വാഹനത്തില്‍ രാജ്കോട്ടിലെത്തി പുഷ്പാര്‍ച്ച നടത്തി. പാര്‍ലമെന്റില്‍ എത്തിയ ദ്രൗപതി മുര്‍മുവിനെ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും ചേര്‍ന്ന് സ്വീകരിച്ചു. 10.11ന് പുതിയ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് 10.14ന് ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.