താര ദമ്പതിമാരായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സോഷ്യൽ മീഡിയ വഴിയാണ് അജ്ഞാതന്റെ വധഭീഷണി. വിക്കി കൗശലാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് മുംബൈ സാന്ത്രാക്രൂസ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഐടി ആക്ട് (സെക്ഷൻ 506 (2),354 (ഡി), ഐപിസി 67) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിക്കി കൗശല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മുംബൈ സാന്താക്രൂസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നുമുണ്ടായിട്ടില്ലെന്ന് സാന്താക്രൂസ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കുറച്ചുനാളുകൾക്ക് മുൻപ് ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, സ്വര ഭാസ്കർ എന്നിവർക്കും അജ്ഞാതരുടെ വധഭീഷണി ഉണ്ടായിരുന്നു. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ മരണത്തിനു ശേഷമാണ് സൽമാൻ ഖാന് വധഭീഷണി ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *