പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാന്നയും.​ഗീതാ ​ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നും വാർത്തകൾ പരന്നു. എന്നാൽ തങ്ങളിരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിജയ് പറഞ്ഞത്.കരിയറിന്റെ തുടക്ക കാലത്ത് രണ്ട് സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക. ഞങ്ങൾ സിനിമകളിലൂടെ ധാരാളം ഉയർച്ച താഴ്ചകൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ എന്ന ഷോയുടെ ഏഴാം സീസണിൽ അതിഥിയായെത്തിയതായിരുന്നു വിജയ് ദേവരകൊണ്ട.
എന്തുകൊണ്ടാണ് ഒരിക്കലും തന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് എന്നതിന് “ഒരിക്കൽ ഞാൻ അതിനേക്കുറിച്ച് തുറന്നുപറയും. അതുവരെ എന്നെ ആരാധിക്കുന്ന ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയിൽ നിരവധി ആളുകൾ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ ചുവരുകളിലും ഫോണുകളിലും നിങ്ങളുടെ പോസ്റ്റർ പതിപ്പിക്കുകയും ചെയ്യുന്നു. അവർ എനിക്ക് വളരെയധികം സ്നേഹവും അഭിനന്ദനവും നൽകുന്നു; അവരുടെ ഹൃദയം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എന്നാണ് വിജയ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *