മരണപ്പെട്ട് 30 വര്‍ഷത്തിന് ശേഷം പ്രേത വിവാഹം നടന്നു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ആണ് ഈ വിചിത്രമായ സംഭവം നടന്നത്.കർണാടകയിൽ മരണത്തിന് ശേഷവും ആളുകൾക്ക് വിവാഹിതരാകാം. മരണത്തിന് ശേഷം രണ്ട് പേർ തമ്മിൽ നടക്കുന്ന അത്തരം വിവാഹങ്ങളെ പ്രേത വിവാഹങ്ങൾ എന്നാണ് വിളിക്കുന്നത്.30 വര്‍ഷം മുമ്പ് മരിച്ച ചന്തപ്പനും ശോഭയുമാണ് വിവാഹിതരായത്.ജനനത്തോടെ മരിച്ചുപോകുന്നവരുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സാധാരണ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും പ്രേതക്കല്ല്യാണത്തിനും ഉണ്ടാകും. യഥാര്‍ഥത്തിവുള്ള വരനും വധുവിനും പകരം അവരുടെ പ്രതിമകളാണ് വിവാഹം കഴിക്കുക എന്നതു മാത്രമാണ് വ്യത്യാസം.യുട്യൂബറായ അനി അരുണ്‍ ആണ് ഈ വിചിത്ര വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘ഞാന്‍ ഇന്ന് ഒരു വിവാഹത്തില്‍ പങ്കെടുത്തു. അതു ട്വീറ്റ് ചെയ്യേണ്ട കാര്യം എന്താണെന്നാകും നിങ്ങള്‍ ആലോചിക്കുന്നത്. വരനും വധുവും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയവരാണ്. അവരുടെ വിവാഹം ഇന്നാണ്. അതാണ് ഈ വീഡിയോയുടെ പ്രത്യേകതയും.മരിച്ചവരുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഈ വിവാഹങ്ങൾ കണക്കാക്കപ്പെടുന്നത്. ശോഭയും, ചന്ദപ്പയും പ്രസവത്തിൽ മരിച്ച കുട്ടികളാണ്. ഇരുവരെയും വിവാഹം കഴിപ്പിക്കുന്നതിലൂടെ അവരുടെ ആത്മാക്കൾ സന്തോഷിക്കും എന്ന് ആളുകൾ വിശ്വസിക്കുന്നു. വരന്റെ മാതാപിതാക്കളാണ് വധുവിന്റെ വീട്ടുകാർക്ക് പുടവ കൈമാറുന്നത്. സാധാരണ വിവാഹങ്ങളിൽ കാണുന്ന പോലെ വീഡിയോയും, ക്യാമറയും, സദ്യയും എല്ലാം ഇതിലും ഉണ്ടാകും. കൂടാതെ, വിവാഹാഘോഷയാത്രകളും ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *