സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരവേ ശരീരത്തിലെ ഓക്‌സിജന്‍ നില അളക്കുന്ന ഓക്സിമീറ്ററിന്റെ ഡിമാൻഡ് ഉയർന്നതോടെ വില റോക്കറ്റുപോലെ കുതിക്കുകയാണ്..400 രൂപയ്ക്ക് കിട്ടിയിരുന്ന പൾസ് ഓക്സിമീറ്ററിന് ഇപ്പോൾ 1500, -3000 രൂപയിലധികം വിലയായി. കോവിഡ് വ്യാപനം അതിതീവ്രമായതോടെ പൾസ് ഓക്സിമീറ്ററിന്‌ ആവശ്യക്കാരേറിയതാണ്‌ വില കൂടാൻ കാരണം.എന്നാൽ മെഡിക്കൽ മേഖലയിലെ ഈ കൊള്ളലാഭം ഈടാക്കുന്ന രീതി മറ്റ് ആവശ്യവസ്തുകളിലും വ്യാപിച്ചിട്ടുണ്ട്.സർജിക്കൽ മാസ്ക്,വിറ്റാമിൻ സി മരുന്ന് കൂടാതെ പി പി ഇ കിറ്റ് , സാനിറ്റൈസർ,ഇൻ ഹൈലെർ എന്നീ വസ്തുക്കളുടെ വില പോലും പലരും ഈടാക്കുന്നത് അമിതമാണ്പൾസ് ഓക്സി മീറ്റർ പോലുള്ള വസ്തുക്കൾക്ക് ഒരു അടിസ്ഥന വില ഇല്ലാത്തതിനാൽ ഒരു നിശിചിത തുകക്ക് അപ്പുറത്തേക്ക് ഇവർ തന്നെ ഈടാക്കുന്നത്. ഇലക്ട്രോണിക് മെഡിക്കൽ ഉപകരണങ്ങളുടെ വിലയിലോ ഗുണമേന്മയിലോ സർക്കാരിനു കാര്യമായ നിയന്ത്രണമില്ലാത്തതിനാൽ വിപണി കുത്തഴിഞ്ഞ സ്ഥിതിയിലും ആണ്
എന്നാൽ വ്യാപകമായ രീതിയിൽ ഇതിന്റെ എല്ലാം വ്യജമായ കച്ചവടവും നടക്കുന്നുണ്ട്.പല ഉപകരണങ്ങൾ മരുന്നുകൾ എന്നിവ കരിഞ്ചന്തയിൽ വിൽക്കുന്നതും വ്യപകമായി നടക്കുന്നു .

കോവിഡ് മഹാമാരിക്കു മുൻപ് 250 രൂപ മുതൽ ഓക്സിമീറ്റർ വിപണികളിൽ ലഭ്യമായിരുന്നു. കോവിഡിന്റെ ഒന്നാം തരംഗത്തിൽ ഓക്സിമീറ്റർ വില 2500 വരെ ഉയർന്നു. ഇപ്പോൾ ഇതിലും കൂടുതലായി.ഇറക്കുമതിക്കാർ തോന്നിയപോലെ വില ഇടുകയാണെന്ന് വിതരണക്കാർ പറയുന്നു. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ)യ്ക്കാണ് വിലനിയന്ത്രണ ചുമതല. ​

Leave a Reply

Your email address will not be published. Required fields are marked *