കര്‍ണാടക സുള്ള്യയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നൊട്ടാരയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക എഡിജിപി അറിയിച്ചു. സുള്ള്യ സ്വദേശികളായ ഇവര്‍ കാസര്‍കോട് നിന്നാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പത്ത് പേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.

കഴിഞ്ഞ 26-ന് രാത്രിയാണ് കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയില്‍ പങ്കാളികളായ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ കാസര്‍കോട് ഒളിവിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്. കൊലപാതകത്തിലും അതിന്റെ ഗൂഢാലോചനയിലും പങ്കാളികളായ എല്ലാവരെയും തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *