ലോക്ക്ഡൗണില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് നല്‍കിത്തുടങ്ങി സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്കാനുള്ളത്. ഇതിനോടകം 88000പേരാണ് പാസിന് അപേക്ഷിച്ചത്.

ജില്ലാ പൊലീസ് മേധാവികളുടെ വെബ്‌സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ സൈറ്റില്‍ വന്‍ തിരക്കാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും.

കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്‌ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്.
കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങള്‍ക്കും പാസിനൂവേണ്ടി അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു.

രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. പാസിനായുള്ള തിരക്ക് ഏറിയപ്പോള്‍ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു.

ഒഴിവാക്കാനാവാത്ത യാത്രയുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്കുള്ള അനുമതി നല്‍കുക. നിര്‍മാണമേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും പൊലീസ് പറയുന്നു. ദിവസവേതനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും പാസ് അനുവദിക്കും.

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കാനാവില്ലെന്നും നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *