ഹരിയാനയിലെ ബി.ജെ.പി. നേതാവും നടിയുമായ സൊണാലി ഫോഗടിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം.ഗോവസന്ദര്‍ശനത്തിനിടെ സൊണാലി ഫോഗട്ട് തിങ്കളാഴ്ച രാത്രി ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു റിപ്പോർട്ട്.ഹൃദയാഘാതത്തെ തുടര്‍ന്നാണ് സൊണാലി മരണപ്പെട്ടതെന്ന് വിശ്വസിക്കുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.അവർക്ക് ഹൃദയാഘാതമുണ്ടാകാൻ വഴിയില്ലെന്നും അവൾ ആരോഗ്യവതിയായിരുന്നുവെന്നും സൊണാലി ഫോഗട്ടിന്റെ സഹോദരി പറഞ്ഞു. മരണത്തിന് മുന്‍പ് സൊണാലി വിളിച്ചുവെന്ന് സഹോദരി വെളിപ്പെടുത്തി. വാട്ട്സ്ആപ്പിലാണ് വിളിച്ചത്. എന്തോ ചീഞ്ഞുനാറുന്നു എന്ന് പറഞ്ഞു. അതിന് ശേഷം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് തിരികെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ലെന്നും സഹോദരി വെളിപ്പെടുത്തി.

‘‘റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച ശേഷം സൊനാലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി കൂടെയുണ്ടായിരുന്ന ബിജെപി നേതാവ് അമ്മയോടു പറഞ്ഞിരുന്നു. ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തിയിരുന്നോ എന്നു ഞങ്ങൾ സംശയിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ പറയുന്നു. സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് പോകുമ്പോഴാണ് സൊണാലി ഫോഗട്ടിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നീട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ സൊനാലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഗോവ ഡിജിപി തള്ളിക്കളഞ്ഞു. ഗോവ മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പോസ്‌റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂ എന്നാണു പൊലീസിന്റെ നിലപാട്

മുന്‍ ടിക് ടോക് താരമായ സൊണാലി ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 14-ാം പതിപ്പില്‍ പങ്കെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *