ദില്ലി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ ഐ എ.

വ്യാജ കറന്‍സി കേസിലാണ് നടപടി. ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന , മേമന്‍ എന്നിവര്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് ഏജന്‍സി പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താന്‍ നടപടികള്‍ എന്‍ ഐ എ ശക്തമാക്കുകയാണ്. നിലവില്‍ പാക്കിസ്ഥാനിലും ദുബായിയിലുമായി ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍ ഐ എ സ്പെഷ്യല്‍ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളിലാണ് എന്‍ ഐ എ ഇതുവരെ റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *