കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുമ്പോഴും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന്‍ ഷെയിന്‍ നിഗം.കണ്‍മുന്നില്‍ നിന്ന് പ്രിയപ്പെട്ടവര്‍ മാഞ്ഞുപോകുന്നത് അതിഭീകരമായ അവസ്ഥയാണ്. അതിനാല്‍ പുറത്തിറങ്ങി സ്വന്തം കുടുംബത്തെ അപകടത്തിലാക്കരുതെന്നും ഷെയിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയപ്പെട്ടവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവര്‍ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ അവരുടെ മുഴുവന്‍ കുടുംബത്തെയും അപകടത്തില്‍ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാല്‍ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കുക.’

Leave a Reply

Your email address will not be published. Required fields are marked *