സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിച്ചതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ലോക്ക്ഡൗണിനോട് ജനങ്ങള്‍ സഹകരിച്ചെന്നും കെജ്രിവാള് പറഞ്ഞു.
ജനങ്ങളുടെ സഹകരണത്തോടെ ലോക്ക്ഡൗൺ വിജയകരമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദില്ലിയില്‍ ഓക്സിജൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചു. ജിടിബി ഹോസ്പിറ്റലിനടുത്ത് തിങ്കളാഴ്ച 500 പുതിയ ഐസിയു കിടക്കകൾ ആരംഭിച്ചു. ഇപ്പോൾ ദില്ലിയിൽ ഐസിയു, ഓക്സിജൻ കിടക്കകൾക്ക് ഒരു കുറവുമില്ല. ” കെജ്രിവാൾ പറഞ്ഞു
അതേസമയംകൊവിഡ് പ്രതിരോധ വാക്സിനുകള്‍ നിര്‍മിക്കാന്‍ കൂടുതല്‍ കമ്പനികളെ അനുവദിക്കണമെന്ന് അരവിന്ദ് കെജ്രിവാള്. അതിനായി വാക്സിന് ഫോര്‍മുല പങ്കുവെക്കണമെന്നും അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
‘രണ്ട് കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ വാക്സിന് ഉത്പാദിപ്പിക്കുന്നത്. അവര്‍ ആറുമുതല്‍ ഏഴുകോടി വാക്സിന് വരെയാണ് ഉത്പാദിപ്പിക്കുന്നത്. ഇക്കണക്കിനാണെങ്കില്‍ രാജ്യത്തെ എല്ലാവരെയും വാക്സിനേറ്റ് ചെയ്യാന്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കും. വാക്സിന് ഉത്പാദനം കൂട്ടുകയും അതിനായി ഒരു ദേശീയ ആസൂത്രണം ഉണ്ടാക്കുകയും വേണം,’ കെജ്രിവാള് പറഞ്ഞു.
മറ്റു പല കമ്പനികളെയും വാക്സിന് ഉത്പാദിപ്പിക്കുന്നതിനായി വിന്യസിക്കണം. അതിനായി കേന്ദ്രം ഇപ്പോള്‍ വാക്സിന് നിര്‍മിക്കുന്ന രണ്ട് കമ്പനികളില്‍ നിന്നും അതിന്റെ ഫോര്‍മുല ശേഖരിച്ച് നല്‍കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാലത്ത് ഇത് ചെയ്യാനുള്ള അധികാരം കേന്ദ്രത്തിനാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ വാക്സിനേറ്റ് ചെയ്യിക്കേണ്ടതുണ്ട്. അതിനായി കൂടെ നില്ക്കാന് തങ്ങള്‍ തയ്യാറാണെന്നും കെജ്രിവാള് പറഞ്ഞു.
Corona cases are going down in Delhi, so is the second wave. With your cooperation lockdown was successful. We've increased number of Oxygen beds in past few days. Y'day we started 500 new ICU beds near GTB Hospital. Now there's no shortage of ICU & Oxygen beds in Delhi: CM pic.twitter.com/cByeriGuGg
— ANI (@ANI) May 11, 2021
