കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). കോവിഡ് ചികിത്സയ്ക്ക് ചാണകം മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു . ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങൾ ഉണ്ടകാൻ ഇത് ഇടയാക്കിയേക്കുമെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞു.ഇവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മൃഗങ്ങളിൽ‌നിന്നും മറ്റു പല രോഗങ്ങളും മനുഷ്യരിലേക്ക് പടരാൻ ഇടയാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Indian doctors warn against cow dung as COVID cure | Reuters

ഇത്തരം പ്രതിരോധം തേടി ഡോക്ടർമാർ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നാണ് വിശ്വാസം’– ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ പറയുന്നു. ഇങ്ങനെ ചെയ്തതിനാൽ കോവിഡ് ഒന്നാം തരംഗത്തിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും ഇയാൾ പറയുന്നു.

ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹം ഗോ​മൂ​ത്രം കു​ടി​ക്കു​ന്ന വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടി​രു​ന്നു.

Indian Doctors Advise Against Using Cow Dung for Covid-19, Warn 'Other  Diseases Can Spread'

ഗു​ജ​റാ​ത്തി​ൽ ചി​ല ആ​ളു​ക​ൾ പ​ശു അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ദേ​ഹ​ത്ത് തേ​ച്ച് പി​ടി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *