ആര്‍ പ്രഗ്നാനന്ദയെ കീഴടക്കി ദുബായ് ചെസ് ഓപണ്‍ കിരീടം നേടി ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരം.ഒമ്പതാം റൗണ്ടിലാണ് പ്രഗ്നാനന്ദയെ അരവിന്ദ് ചിദംബരം പരാജയപ്പെടുത്തിയത്. തമിഴ്‌നാട്ടുകാരാണ് ഇരുവരും.7.5/9 എന്ന പോയിന്‍റില്‍ ഒന്‍പതാം റൗണ്ടിലാണ് അരവിന്ദിന്‍റെ കിരീടധാരണം. ടൂര്‍ണമെന്‍റില്‍ ആറ് ജയവും മൂന്ന് സമനിലയും അരവിന്ദ് ചിദംബരം സ്വന്തമാക്കി. ഇന്ത്യയുടെ ആദ്യത്തെ ദേശീയ ട്രിപ്പിള്‍ ക്രൗണ്‍ ചാമ്പ്യനായ ചിദംബരം നിലവിലെ ദേശീയ റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യന്‍ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *