ഗോൾഡി’ന്റെ പുതിയ റിലീസ് തീയതിക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.പൃഥ്വിരാജ് സുകുമാരൻ, നയൻ‌താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന സിനിമയുടെ റീലീസ് എല്ലാ വർക്കുകളും പൂർത്തിയാക്കി ഫസ്റ്റ് കോപ്പി ലഭിച്ചത്തിനു ശേഷമേ ഉണ്ടായിരിക്കുകയുള്ളു എന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫൻ. ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഞങ്ങളുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ‘ഗോൾഡ്’ എന്ന ചിത്രം എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ’, ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. പൃഥ്വിരാജ്, നയൻ‌താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഒരു ത്രില്ലെർ വിഭാഗത്തിലുള്ള എന്റെർറ്റൈനെർ ആയിരിക്കും. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമയൊരുക്കുന്നത്. തിരുവോണത്തിന് തീയേറ്ററുകളിൽ എത്താനിരുന്ന സിനിമയുടെ റിലീസ് തീയതി ഒരാഴ്ചകൂടി നീട്ടിവെക്കുമെന്ന് നേരെത്തെ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *