ഗോവയിൽ കോൺഗ്രസിൽ നിന്നും കൂറുമാറി എത്തിയ എം എൽ എ മാർക്ക് മന്ത്രിസ്ഥാനം. മുഖ്യമന്ത്രി പ്രമേദ് സാവന്ത് ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി.മൈക്കിൾ ലോബോ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞ തീയതി അടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയില്‍ ചർച്ചയായിട്ടുണ്ട്.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഗോവയിൽ 8 കോൺഗ്രസ് എം എൽ എ മാർ കൂറുമാറി ബിജെപിയിൽ ചേർന്നത്. പ്രതിപക്ഷ നേതാവായിരുന്ന മൈക്കൾ ലോബോയുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കം.ബിജെപിയിൽ ചേർന്നതിന് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗംബർ കാമത്തിനോട് ഈ സത്യം ചെയ്യലിനെക്കുറിച്ച് ചോദ്യമുണ്ടായി. ദൈവത്തിന്‍റെ സമ്മതം വാങ്ങിയാണ് കൂറ് മാറിയതെന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *