പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.നരേന്ദ്രമോദിക്ക് ഇന്ന് 72ാം ജന്മദിനമാണ്.പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ബിജെപി സേവാ ദിവസമായി ആചരിക്കും. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്.രാജ്യത്തുടനീളം പലവിധത്തിലുള്ള ആഘോഷങ്ങളാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്.മധ്യപ്രദേശ് കേന്ദ്രീകരിച്ചായിരിക്കും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടികള്‍ നടക്കുക.പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചീറ്റപ്പുലികളെ ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.അതെ സമയം മോദിയുടെ പിറന്നാള്‍, ’56 ഇഞ്ച്’ ഥാലി വിളമ്പി ആഘോഷമാക്കാന്‍ കൊണാട്ട് പ്ലേസിലെ ആര്‍ദോര്‍ 2.1 റെസ്റ്റോറന്റ് ശനിയാഴ്ച മുതല്‍ പത്തുദിവസത്തേക്ക് 56 വിഭവങ്ങളുള്ള ഈ പ്രത്യേക ഥാലി വിളമ്പുമെന്ന് കടയുടമ സുമിത് കല്‍റ അറിയിച്ചു. ഇരുപതുതരം സബ്ജികള്‍, വിവിധയിനം ബ്രെഡ്, ദാല്‍, ഗുലാബ് ജാമുന്‍, കുല്‍ഫി എന്നിവ അടങ്ങിയ ഈ പ്രത്യേക ഥാലിക്ക് മൂവായിരം രൂപയോളമാണ് വില.

മോദിയുടേത് 56 ഇഞ്ചുള്ള നെഞ്ചാണെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഥാലിയുടെ പേരും വിഭവങ്ങളുടെ എണ്ണവും.തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാൾ ആഘോഷ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഇന്നേ ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരമാകും പാർട്ടി വിതരണം ചെയ്യുക.

ഗുജറാത്തിൽ മോദിയുടെ മുഖാകൃതിയിൽ 72,000 ദീപങ്ങൾ തെളിയിക്കാനാണ് പാർട്ടി പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഒപ്പം 72 മരങ്ങൾ നടനും 72 കുപ്പി രക്തം ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡൽഹിയിൽ വിജയ് ഗോയൽ എംപി മോദിക്ക് വേണ്ടി 72 കിലോഗ്രാം ഭാരം വരുന്ന കേക്ക് മുറിച്ച് ആഘോഷിക്കാനാണ് പദ്ധിയിട്ടിരിക്കുന്നത്. ഒപ്പം രാജീവ് ചൗകിലെ മെട്രോ സ്‌റ്റേഷിനിൽ പൊതുജനങ്ങൾക്ക് മോദിക്കായി ആശംസ അറിയിക്കാൻ ‘വോൾ ഓഫ് ഗ്രീറ്റിംഗ്‌സ്’ ഉം സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *