രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,120 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ചികിത്സയില്‍ കഴിയുന്നവര്‍ 37.1 ലക്ഷമാണ്. മഹാരാഷ്ട്രയില്‍ രോഗവ്യാപനം കുറയുകയാണ്. എന്നാല്‍ തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ കോവിഡ് രൂക്ഷമായി തുടരുന്നു.
അതേസമയം, വാക്സിന്‍ ക്ഷാമത്തില്‍ വലയുകയാണ് സംസ്ഥാനങ്ങള്‍. വാക്സിനായി ഹരിയാന സര്‍ക്കാരും അഗോള ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാനത്ത് 18 വയസ് പിന്നിട്ടവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കുമെന്നും എത്രയും വേഗം വിതരണം നടത്താന്‍ ശ്രമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
