ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി എന്‍ വാസവന്‍. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. വകുപ്പ് മന്ത്രി തന്നെ മുന്‍ കൈ എടുത്ത് ദേവസ്വം ബോര്‍ഡിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകണം. 32 വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. സര്‍ക്കാര്‍ ബോര്‍ഡിനെ സഹായിക്കുകയാണ് വേണ്ടതെന്നും വി എന്‍ വാസവന്‍ പ്രതികരിച്ചു.
‘കഴിഞ്ഞ മണ്ഡല കാലത്ത് ജൂണ്‍ മാസം തന്നെ ആദ്യ യോഗം വിളിച്ചു. തീര്‍ത്ഥാടനം തുടങ്ങും മുമ്പ് ഏഴ് മീറ്റിങുകള്‍ നടത്തിയിരുന്നു. എല്ലാ ഏകോപനവും ചെയ്താണ് കാര്യങ്ങള്‍ ഭംഗിയായി നടപ്പാക്കിയത്. പരസ്പരം കുറ്റപ്പെടുത്തല്‍ അല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം. ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകേണ്ടത്’, വി എന്‍ വാസവന്‍ പറഞ്ഞു.
മണ്ഡലകാല മുന്നൊരുക്കങ്ങള്‍ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. ദേവസ്വം ബോര്‍ഡിന് അലംഭാവമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് മന്ത്രി കെ മുരളീധരന്റെ തീരുമാനം. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടാനാണ് മന്ത്രിയുടെ തീരുമാനം.
