നമീബിയയില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച എട്ടു ചീറ്റപ്പുലികള്‍ നിലവിലെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ടുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു.ശനിയാഴ്ചയാണ് നമീബിയയില്‍നിന്ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേക സംരക്ഷിതമേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഇവ ഇപ്പോള്‍ ഇവിടെ കളിച്ചുല്ലസിക്കുന്നതായാണ് പരിപാലനസംഘം നല്‍കുന്ന റിപ്പോര്‍ട്ട്.സാധാരണയായി മൂന്നുദിവസത്തിലൊരിക്കല്‍മാത്രമാണ് ചീറ്റകള്‍ ഭക്ഷണംകഴിക്കാറ്.എട്ടു ചീറ്റകളും സംഘത്തിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ്. 30 മുതല്‍ 66 മാസം വരെയാണ് ചീറ്റകളുടെ പ്രായം. ഫ്രെഡി, ആള്‍ട്ടണ്‍, സവനഹ്, സസ, ഒബാന്‍, ആശ, സിബിലി, സയിസ എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. അഞ്ചെണ്ണം പെണ്‍ചീറ്റകളും മൂന്നെണ്ണം ആണ്‍ചീറ്റകളുമാണ്.വംശനാശം നേരിട്ട ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവന്നത്. നമീബിയൻ കാടുകളിൽ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തിൽ വിഹരിക്കുക. ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറിൽ നിന്ന് അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *