തൃശൂർ പുന്നയൂർകുളത്ത് അമ്മയെ മകൻ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ചമന്നൂർ സ്വദേശി മനോജ് ആണ് അമ്മ ശ്രീമതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു.

75കാരിയായ ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്.

ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം നടന്നത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *