ദസറയോടനുബന്ധിച്ച് തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്.തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരിയാണ് തെലങ്കാനയിലെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്കാണ്‌ 200 കുപ്പി മദ്യവും 200 കോഴികളെയും വിതരണം ചെയ്തത്.തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ ടി രാമ റാവു എന്നിവരുടെ കട്ടൗട്ടുകള്‍ സമീപത്ത് സ്ഥാപിച്ചായിരുന്നു ചടങ്ങ് നടന്നത്.മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ദേശീയ പാര്‍ട്ടി അദ്ധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ത്ഥിക്കുമെന്ന് ശ്രീഹരി പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാകാനും കെ ടി രാമ റാവു പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ദസറയോടനുബന്ധിച്ച് മുഖ്യമന്ത്രി കെസിആര്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബുധനാഴ്ച്ച തെലങ്കാന ഭവനില്‍ ടിആര്‍എസിന്റെ ജനറല്‍ ബോഡി യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *