മലപ്പുറം: പെരിന്തൽമണ്ണ ബൈപ്പാസിൽ വെച്ച് 78 പാക്കറ്റ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കണ്ണൂർ കാരാട്ടുകുന്ന് മുഹമ്മദ് റാഹിൽ, മുഴപ്പിലങ്ങാട് സ്വദേശി ഹർഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മിനി ലോറിയിലാണ് 156 കിലോ കഞ്ചാവ് ആണ് ഇവർ കടത്താൻ ശ്രമിച്ചത്. പോലീസ് പരിശോധനക്ക് ഇടയിൽ ഇവർ പിടിയിലാവുകയായിരുന്നു.
മിനിലോറിയുടെ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഐപിഎസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. പ്രതികൾ മുൻപും ഒട്ടേറെ കേസുകളിൽ പിടിയിലായവരാണ്.

സംസ്ഥാനത്തു കഞ്ചാവ് വേട്ട ദിനം പ്രതി വർധിച്ചുവരികയാണ്. ഒട്ടനവധി കേസുകളാണ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *