മഴക്കെടുതിയിൽ വെള്ളം കയറി ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും വീടുകളും കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം നിയുക്ത എംഎൽഎ അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. മഴ രൂക്ഷമാകുന്ന സമയത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എംഎൽഎ പറഞ്ഞു. തീരദേശ മേഖലകളിലെ കടലാക്രമണ പ്രദേശങ്ങളിലും എംഎൽഎ സന്ദർശിച്ചു. ഷർമദ്ഖാൻ ഒളവണ്ണ, ടി പി കോയ മൊയ്തീൻ, സി പി അസീസ് ബാബു, ഗണേഷ് കൊമ്മേരി, സഹദേവൻ കൊമ്മേരി, സുരൻ പാലക്കൽ എന്നിവരും എം എൽ എ ക്കൊപ്പം ഉണ്ടായിരുന്നു.

കടൽ ക്ഷോഭമുണ്ടായ കാപ്പാട് കടൽ തീരം കലക്ടർ സാംബശിവ റാവു സന്ദർശിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *