കൊവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം.പ്രമേഹരോഗികളും പ്രതിരോധശേഷി കുറഞ്ഞവരുമായ കോവിഡ് രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കണ്ടുവരുന്നത്‌. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോർമൈസെറ്റ്സ് ഇനത്തിൽപെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്.

കോവിഡാനന്തരം ആളുകളിൽ പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ഗുരുതരമാകാൻ കാരണം. പ്രതിരോധ ശേഷിയുളളവരിൽ ഇത് ദോഷം ചെയ്യില്ല.

അതേസമയം ബ്ലാക്ക് ഫംഗസ് ഇതുവരെ വലിയ രോഗവ്യാപനമായി മാറിയിട്ടില്ലെന്നും സ്ഥിതിഗതികള്‍ കേന്ദ്രം നിരീക്ഷിച്ചുവരികയാണെന്നും നീതി ആയോഗ് അംഗം ഡോ. വി. കെ പോള്‍ പറഞ്ഞു.

സ്വയം ചികിത്സയും സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗവും നിയന്ത്രിക്കണം. പ്രമേഹം നിയന്ത്രിക്കുക എന്നതാണ് സുപ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് ബാധ 2000 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതില്‍ 52 പേര്‍ മരിച്ചതായും വെള്ളിയാഴ്ച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *